കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. 54,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി. വെള്ളിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു പവന്‍ വില. ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ആറാം തീയതിയാണ്. അന്ന് 54,120 രൂപയായിരുന്നു ഒരു പവന്റെ വില. സ്വര്‍ണ വില 54,000 കടന്ന സാഹചര്യത്തില്‍ വിപണിയില്‍ വലിയ നിശ്ചലാവസ്ഥയാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *