24x7news

വാഷിങ്ടൺ ഡിസി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിതിന് പിന്നാലെ പ്രതികരിച്ച് അമേരിക്ക. ഇന്ത്യ – അമേരിക്ക സൗഹൃദത്തെ കുറിച്ച് നന്നായി അറിയാം.

സൗഹൃദമുപയോഗിച്ച് റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെടണമെന്നും അമേരിക്ക പറഞ്ഞു. യുഎൻ ചാർട്ടർ അംഗീകരിക്കാൻ പുടിനോട് ഇന്ത്യ പറയണമെന്നും അമേരിക്കൻ വക്താവ് മാത്യു മില്ലർ കൂട്ടിച്ചേ‍ർത്തു.

ഇന്ത്യ – റഷ്യ ബന്ധം ശക്തിപ്പെടുന്നതിനിടെയാണ് അമേരിക്കയുടെ പ്രതികരണം.റഷ്യയിലെത്തിയ മോദി, പ്രസിഡന്റ് വ്ലാദിമി‍ർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മോദിക്ക് രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി നല്‍കി റഷ്യ ആദരിച്ചിരുന്നു.

മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിന്‍ പറഞ്ഞപ്പോള്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു.

22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *