സിനിമയിലെ വിനീതിന്റെ വ്യത്യസ്ത ​ഗെറ്റപ്പും പ്രേക്ഷകരുടെ ഇടിയിൽ ശ്രദ്ധ നേടിയിരുന്നു

വിനീത് ശ്രീനിവാസൻ നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിലെ പോസ്റ്ററുകൾക്കൊക്കെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.

സിനിമയിലെ വിനീതിന്റെ വ്യത്യസ്ത ​ഗെറ്റപ്പും പ്രേക്ഷകരുടെ ഇടിയിൽ ശ്രദ്ധ നേടിയിരുന്നു. ‘തിര’, ‘ഗോദ’ എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *