Choorakadu Kalathattu Junction, where a tree was uprooted, killing one person.

തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നാളെ വരെ അതിശക്തമായ മഴ തുടരും. അതുകഴിഞ്ഞ് ശക്തി കുറയും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, അറബിക്കടലിലെ ന്യൂനമർദ്ദപാത്തി, കാലവർഷക്കാറ്റിന്റെ ശക്തി വർദ്ധിച്ചത് കാരണമാണ് മഴ. വടക്കൻ ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗത കൈവരിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ മലയോര മേഖലകളിൽ അതിശക്തമായ കാറ്റുണ്ടാകും.

ഓറഞ്ച് അലർട്ട് ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

Leave a Reply

Your email address will not be published. Required fields are marked *