1). ബയോമെട്രിക് അപ്ഡേഷൻ
- ഫോട്ടോ വിരൽ അടയാളം കണ്ണിൻറെ അടയാളം എന്നിവ മാത്രം പുതുക്കപ്പെടുന്നു
- ഇത് ചെയ്യുന്നതിന് യാതൊരു രേഖകളും ആവശ്യമില്ല
- ഇത് നിർബന്ധമായും ചെയ്യേണ്ടതല്ല എന്നാലും 10 വർഷം കൂടുമ്പോൾ ചെയ്യുന്നത് നല്ലതാണ്
- അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ഇത് നിർബന്ധമായും ചെയ്യണം
- ഇത് ചെയ്യുന്നതിന് ഫീസ് 100 രൂപ
- ഇത് ചെയ്യുന്നവർക്ക് പുതിയ ഫോട്ടോയുള്ള ആധാർ പോസ്റ്റ് വഴി ആധാർ അതോറിറ്റി അയച്ചുതരും
2). ഡോക്കുമെന്റ് അപ്ഡേഷൻ
- പേര് വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ ആധാർ അതോറിറ്റിക്ക് സമർപ്പിക്കപ്പെടുന്നു
- ഇത് ചെയ്യുന്നതിന് പേര് വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്
- ആധാർ ലഭിച്ചിട്ട് 10 വർഷം ആയവർ ഇത് നിർബന്ധമായും ചെയ്യണമെന്നാണ് ആധാർ അതോറിറ്റിയുടെ നിർദേശം
- 18 വയസ്സ് പൂർത്തിയായവർ മാത്രമാണ് ഡോക്യുമെന്റ് അപ്ഡേഷൻ ചെയ്യേണ്ടത്
- ഇത് ചെയ്യുന്നതിന് ഫീസ് 50 രൂപ
- ഇത് ചെയ്യുന്നവർക്ക് പുതിയ ആധാർ ലഭിക്കാൻ സാധ്യതയില്ല നിലവിലുള്ള ആധാർ തന്നെ ഉപയോഗിക്കാം