കനത്ത മഴ തുടരുന്ന വയനാട്ടിലെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി.
കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു.
ബൈപ്പാസിന് മുകളിലുള്ള മലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്.
എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചെളിയും വെള്ളവും റോഡിലേക്ക് ഇറങ്ങിയാണ് ഗതാഗതം തടസ്സപ്പെട്ടത്.
റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്.