മലപ്പുറത്ത് നാലു പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു.

പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

പൊന്നാനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം.

ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍.

നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി.

നിലമ്പൂരില്‍ സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം.

കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേയും നടത്തുന്നുണ്ട്. 

രാത്രികാലങ്ങളില്‍ കൊതുകു വല, കൊതുക് നശീകരണ സാമഗ്രകള്‍ പോലുള്ളവ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധ നടത്തണമെന്നും ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദര്‍ശ രക്ത പരിശോധനയില്‍ പങ്കാളിയാകണമെന്നും ഡി.എം.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *