ന്യൂഡൽഹി രാമക്ഷേത്രത്തിന് സുരക്ഷ ഒരുക്കാൻ എൻ എസ് ജി സംഘം അയോദ്ധ്യയിലെത്തി . ബുധനാഴ്ച ഉച്ചയോടെയാണ് എൻഎസ്ജി സംഘം അയോദ്ധ്യയിലെത്തിയത്.
രാമക്ഷേത്ര സമുച്ചയം സന്ദർശിച്ച സംഘം സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ജൂലൈ 20 വരെ എൻഎസ്ജി സംഘം അയോദ്ധ്യയിൽ തങ്ങും.
രാമജന്മഭൂമിയുടെ സുരക്ഷയ്ക്കായിരിക്കുംബുധനാഴ്ച രണ്ട് മണിക്കൂറോളം എൻഎൻസി സംഘം രാം മന്ദിർ സമുച്ചയത്തിൽ തങ്ങി. ഏതാനും എൻഎസ്ജി സൈനികർ മാത്രമാണ് അയോദ്ധ്യയിൽ കഴിഞ്ഞ ദിവസം എത്തിയത് . ബാക്കിയുള്ള സംഘം ജൂലൈ 19ന് എത്തും .
രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരും ഇതിൽ ഉണ്ടായിരുന്നു. ഹനുമാൻഗർഹി, കനക് ഭവൻ എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി .”