ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു.
കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്സിന്റെ ഭര്‍ത്താവിലാണ് രോഗം കണ്ടെത്തിയത്.
കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ഈ കേന്ദ്രത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.
രോഗബാധയുടെ ഉറവിടം വാട്ടര്‍ ടാങ്കെന്നാണ് കണ്ടെത്തല്‍.
സംസ്ഥാനത്ത് ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പനി ചികിത്സ തേടി.
18 ദിവസത്തിനിടെ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി.
ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ.”വിബ്രിയോ കോളറേ’ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്.
വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്.
ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.
ബാക്ടീരിയ ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 12 മണിക്കൂര്‍ മുതല്‍ അഞ്ചുദിവസം വരെ എടുക്കും.
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം.