കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തില്‍ കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആന്‍മരിയ (51)ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെ ധ്യാനത്തിന്റെ മുന്നോടിയായ പ്രഭാത പ്രാർത്ഥനയിൽ കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടിപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, കഴിഞ്ഞ എട്ടാം തീയതിയാണ് സിസ്റ്റർ ആൻമരിയ ധ്യാനത്തിനായി ആശ്രമത്തിൽ എത്തിയത്.

രാമപുരം എസ്എച്ച് ഒ, പാലാ ഡിവൈഎസ്പി, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി . മാതാവ് മേരി ഇലഞ്ഞി മണ്ണികുറ്റി കുടുംബാംഗം. സഹോദരങ്ങൾ: ലിജോ, കവിത,മായ

Leave a Reply

Your email address will not be published. Required fields are marked *