24x7news.org

നിപ വൈറസ്ബാധയെ തുടര്‍ന്ന് പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ പതിനാലുകാരന്‍ മരിച്ച പശ്ചാത്തലചത്തില്‍ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണം കര്‍ശനമാക്കി.

കുട്ടിയുടെ വീട് പാണ്ടിക്കാട്ടും സ്‌കൂള്‍ ആനക്കയം പഞ്ചായത്തിലുമാണ്. കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കും.മൊബൈല്‍ ബിഎസ്എല്‍ 3 ലാബോറട്ടറിയാണ് എത്തിക്കുക.

അതിനാല്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ചെയ്യേണ്ട സ്രവ പരിശോധന ഇവിടെ നടത്താന്‍ സാധിക്കും. അതേസമയം മരിച്ച പതിനാലുകാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇത് വരെ സ്ഥിതീകരിക്കാനായിട്ടില്ല.

വീടിന്റെ സമീപ പ്രദേശത്തുള്ള മരത്തില്‍ നിന്നും കുട്ടിയും സുഹൃത്തുക്കളും അമ്പഴങ്ങ കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *