24x7news.org

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് 8.5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. 2024 ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്ന 117 അംഗ സംഘത്തിനുള്ള ധനസഹായം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപിച്ചത്

ഒളിമ്പിക് അസോസിയേഷന് 8.5 കോടി രൂപ നൽകുമെന്ന് തന്റെ എക്സ് അക്കൗണ്ട് വഴി ജയ് ഷാ അറിയിച്ചു. ജൂലൈ 26 ന് ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ അത്‌ലറ്റുകൾക്ക് പുറമെ 67 ഓളം പരിശീലകരും 72 മറ്റ് അംഗങ്ങളും ഉൾപ്പെടുന്നു.”

11 സ്ത്രീകളും 18 പുരുഷന്മാരും ഉൾപ്പെടെ അത്‌ലറ്റിക്‌സ് വിഭാഗത്തിലെ 29 അംഗങ്ങളും, ഷൂട്ടിംഗിൽ 21 പേരും, ഹോക്കിയിൽ 19 പേരും, ടേബിൾ ടെന്നിസിൽ 8 പേരും, ബാഡ്മിൻ്റണിൽ ഏഴ് പേരും, ഗുസ്തി, അമ്പെയ്ത്ത്,

ബോക്സിംഗ് എന്നിവയിൽ 6 പേർ”വീതവും, ഗോൾഫിൽ നാല് പേരും, ടെന്നീസിൽ മൂന്ന് പേരും, നീന്തൽ, സെയിലിങ് എന്നിവയിൽ രണ്ട് പേരും, കുതിരസവാരി, ജൂഡോ, റോവിംഗ്, ഭാരോദ്വഹനം എന്നിവയിൽ ഓരോരുത്തരുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുക.”

Leave a Reply

Your email address will not be published. Required fields are marked *