24x7news.org

എല്ലാവര്‍ഷവും ജൂലൈ 22നാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജിയുടെ നേതൃത്വത്തില്‍ ലോക മസ്തിഷ്‌ക ദിനം ആചരിക്കുന്നത്. ലോകമെമ്പാടും മസ്തിഷ്‌ക രോഗങ്ങള്‍ തടയാനും ചികിത്സിക്കാനും ഭേദമാക്കാനും ലക്ഷ്യമിട്ടാണ് മസ്തിഷ്‌ക ദിനം കൊണ്ടാടുന്നത്.

മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കാനും ഈ ദിനാചരണം ലക്ഷ്യമിടുന്നു 2013-ല്‍ ഡബ്യുഎഫ്എനി-നു കീഴിൽ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ന്യൂറോളജിയാണ് ലോക മസ്തിഷ്‌ക ദിനം ആഘോഷിക്കുക എന്ന ആശയം മുന്നോട്ട് വെച്ചത്.

തുടര്‍ന്ന് 2014 മുതല്‍ എല്ലാ വര്‍ഷവും ജൂലൈ 22 ലോക മസ്തിഷക ദിനമായി ആചരിച്ചു വരുന്നു. മസ്തിഷക ആരോഗ്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്മസ്തിഷകത്തിന്റെ ആരോഗ്യവും പ്രതിരോധവും എന്നതാണ് ഈവര്‍ഷത്തെ മസ്തിഷ്‌ക ദിനത്തിന്റെ പ്രമേയം.

‘‘തലച്ചോറിന്റെ ആരോഗ്യമെന്നത് തുടര്‍വിഷയമാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മറ്റ് വിഭാഗങ്ങളും ഈ വിഷയം ലോകമെമ്പാടും ഏറ്റെടുക്കുന്നുണ്ട്പിന്തുണ നല്‍കല്‍, ചികിത്സ, പ്രതിരോധം, ഇന്നൊവേഷന്‍ അല്ലെങ്കില്‍ ഗവേഷണം, പൊതുജനാരോഗ്യം എന്നിവയാണ് ആഗോള കര്‍മ പദ്ധതിയുടെ അഞ്ച് നെടുംതൂണുകള്‍.

മസ്തിഷ്‌ക ആരോഗ്യം സംരക്ഷിക്കുന്നതിനും നാഡീരോഗങ്ങള്‍ ബാധിക്കാത്ത ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുന്നത്മസ്തിഷ്‌ക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും ആളുകള്‍ക്കിടയിൽ തുല്യത ഉറപ്പുവരുത്തുന്നതിനുമായി ലോകമെമ്പാടും അവബോധം വര്‍ധിപ്പിക്കുന്നതിനാണ് ഈ ദിനം ശ്രദ്ധ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *