ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗൂഗിള്‍ പിന്‍വലിയുന്നു.

തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോമില്‍ നിലനിര്‍ത്താനാണ് ഗൂഗിളിന്റെ പദ്ധതിഈ വര്‍ഷം ജനുവരിയില്‍ കുക്കീസ് നിര്‍ത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിളിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനം പേരില്‍ ഈ മാറ്റം പരീക്ഷിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.”

ജനപ്രിയ ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചില പരസ്യ ദാതാക്കള്‍ നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു.

പരസ്യ വിതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതും ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ്കുക്കീസ് ഒഴിവാക്കുന്നതിന് പകരം ഉപഭോക്താക്കള്‍ക്കായി ക്രോമില്‍ പുതിയൊരു അനുഭവം അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ ശ്രമം.

വെബ് ബ്രൗസിങിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള അധികാരവും ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *