24x7news.org

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്.

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ സ്വപ്ന പദ്ധതിയായ അമരാവതി വികസനത്തിന് പുത്തനുണർവ്വു നൽകുന്നതാണ് ഈ പ്രഖ്യാപനം.

ഈ സാമ്പത്തിക വർഷം തന്നെ മുഴുവൻ തുകയും സംസ്ഥാനത്തിന് കൈമാറുമെന്നും വരും വർഷങ്ങളിലും പ്രത്യേക സാമ്പത്തിക പിന്തുണ നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കിവിശാഖപട്ടണം-ചെന്നൈ-ഓർവക്കൽ-ഹൈദരാബാദ് വ്യവസായ ഇടനാഴിയും ആന്ധ്രാപ്രദേശിനെ ഭാഗികമായി ഉൾക്കൊള്ളുന്ന ഹൈദരാബാദ്-ബെംഗളൂരു വ്യവസായ ഇടനാഴിയും സ്ഥാപിക്കും.

രായലസീമ, പ്രകാശം, മറ്റ് വടക്കൻ ജില്ലകൾ എന്നിവയെ ഉൾപ്പെടുത്തി പ്രത്യേക പിന്നാക്ക മേഖല ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിന് പുറമേ പുതിയ റോഡുകളും ജല പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിന് ഫണ്ടുംനൽകും.

2014ലെ ആന്ധ്രാ പ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് സംസ്ഥാനത്തിന് നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും നിറവേറ്റാൻ കേന്ദ്രം സഹായിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *