ദാംബുള്ള : ജീവിതത്തിൽ തനിക്ക് എല്ലാം നൽകിയ ദൈവമാണ് ക്രിക്കറ്റെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ. വനിത ഏഷ്യാകപ്പിൽ നേപ്പാളിനെതിരായ മത്സരത്തിന് മുമ്പാണ് താരത്തിന്റെ പ്രതികരണം.
ക്രിക്കറ്റ് ഇല്ലാതെ താൻ എന്തെങ്കിലും ആകുമായിരുന്നെന്ന് തോന്നുന്നില്ല. മറ്റേത് ജോലിയിൽ ആയിരുന്നെങ്കിലും താൻ ഇത്രയധികം അറിയപ്പെടുമായിരുന്നില്ല.
കുട്ടിക്കാലത്ത് താൻ ആഗ്രഹിച്ചതെല്ലാം, ക്രിക്കറ്റ് കളിക്കുമ്പോൾ താൻ നേടാൻ സ്വപ്നം കണ്ടതെല്ലാം തനിക്ക് ലഭിച്ചത് ഈ വിനോദത്തിലൂടെയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
താൻ ആദ്യമായി ഇന്ത്യൻ ജഴ്സി ധരിച്ചപ്പോൾ ഒരു ഫോട്ടോയെടുത്തു. ഈ ചിത്രം ആരാണ് അർഹിക്കുന്നതെന്ന് താൻ ചിന്തിച്ചു.തനിക്ക് വേണ്ടി സ്കൂളിൽ ക്രിക്കറ്റ് ആരംഭിച്ചത് തന്റെ പരിശീലകനാണ്.
ഇരുവരും തനിക്ക് ഏറെ പ്രീയപ്പെട്ടവരായതിനാൽ താൻ ആർക്ക് ആദ്യം ഈ ചിത്രങ്ങൾ അയക്കുമെന്ന് ആശങ്കയിലായതായും ഹർമ്മൻപ്രീത് പ്രതികരിച്ചു