രാജ്യത്തെ കാര്‍ഷിക രംഗത്തിന്‍റെ ഉന്നമനവും പുരോഗതിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് വ്യക്തമാക്കി ധനമന്ത്രി
മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടപ്പിലാക്കും. ഇതുവഴി ആറുകോടി കര്‍ഷകരുടെയും അവരുടെ ഭൂമിയുടെയും വിവരങ്ങള്‍ ശേഖരിക്കും
കര്‍ഷകരുടെ സമഗ്രമേഖലകളിലെയും വികസനത്തിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കാലാവസ്ഥയ്ക്കനുസരിച്ച് കാര്‍ഷിക രീതികള്‍ പരിഷ്കരിക്കുന്നതിനായി വിദഗ്ധ സേവനമടക്കം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും രൂപീകരിക്കും.”