ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഒരു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള സര്‍ക്കാരിന്റെ വരുമാനവും ചെലവും വ്യക്തമാക്കുന്ന ഒരു നിര്‍ണായക രേഖയാണ് ഇത്. സാധാരണക്കാരനായ പൗരനെ മുതല്‍ വന്‍കിട ബിസിനസിനെ വരെ സ്വാധീനിക്കുന്ന ഒന്നാണ് ബജറ്റ്.
ബജറ്റ് നിങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കുന്നത് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനുംസാമ്പത്തിക മേഖലയില്‍ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കാനും നിങ്ങളെ സഹായിക്കും.
ധനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ സുപ്രധാന വശങ്ങളും സമൂഹത്തെ അത് എപ്രകാരം സ്വാധീനിക്കുമെന്നും വിശദമായി അറിയാം