24x7news.org

തൊടുപുഴ: കാർഷികമേഖലയുടെ വികാസത്തിനായി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ജില്ലയ്ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, ജില്ലയുടെ നട്ടെല്ലായ സുഗന്ധവിള കൃഷിക്ക് ഗുണംചെയ്യുന്ന പ്രത്യേക പ്രഖ്യാപനങ്ങൾ ഇല്ലാത്തത് നിരാശയായി.

ഇത്തവണ കൊടും വരൾച്ച കാരണം വലിയ നാശനഷ്ടമാണ് ജില്ലയിലെ കാർഷികരംഗത്തിന് ഉണ്ടായിരിക്കുന്നത്”ഏലവും കുരുമുളകും ഗ്രാമ്പുവുമാണ് ജില്ലയിൽ കൃഷിചെയ്യുന്ന പ്രധാന സുഗന്ധവിളകൾ. ഇവ കൃഷിചെയ്യുന്ന കർഷകർ ഇപ്പോൾ ദുരിതത്തിലാണ്.

ഉത്പാദന ചെലവിന് അനുസരിച്ച് വിളകൾക്ക് വില കിട്ടാത്തതാണ് പ്രശ്‌നം. ഏലത്തിന് കുറഞ്ഞത് 3000 രൂപയെങ്കിലും വില ഉറപ്പാക്കണമെന്ന ആവശ്യം കർഷക സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്പച്ചക്കറി ഉത്പാദനത്തിനും വിതരണത്തിനും വേണ്ടി പ്രധാനകേന്ദ്രങ്ങളിൽ വൻകിട ക്ലസ്റ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിൽ ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഉയർന്നവിളവ് തരുന്നതും കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതുമായ വിത്തിനങ്ങൾ കർഷകർക്ക് നൽകുന്നതും ഉറ്റുനോക്കേണ്ട പദ്ധതിയാണ്.

കേന്ദ്ര ബജറ്റ് തികച്ചും നിരാശജനകമെന്ന് ഡീൻ കുര്യാക്കോസ് എം.പി. കാർഷിക മേഖലയ്ക്കും ഗ്രാമീണമേഖലയ്ക്കും സമ്പൂർണമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

അടിസ്ഥാനസൗകര്യ വികസന കാര്യത്തിൽ തുടർന്നുവന്ന പദ്ധതികൾക്ക് പോലും പ്രോത്സാഹനം ലഭിക്കാത്ത സ്ഥിതിയുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *