പാരിസ്: പാരിസ് ഒളിംപിക്സിന് ഇനി നാല് നാൾ മാത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ 33-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുക. 206 രാജ്യങ്ങളിൽ നിന്നായി 10714 അത്ലറ്റുകൾ 32 കായിക ഇനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിൽ മത്സരിക്കും.ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങൾ മത്സരിക്കും.
ആറ് മലയാളികളാണ് ഇത്തവണ പാരിസിലെത്തുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരങ്ങളെത്തുന്നത് ഹരിയാനയില്‍ നിന്നാണ്. 24 പേരാണ് ഹരിയാനയിൽ നിന്നുമുള്ളത്.
ടോക്യോയിലെ സുവര്‍ണതാരം നിരജ് ചോപ്ര, ബോക്‌സിങ്ങില്‍ അമിത് പാംഗല്‍, വനിതകളുടെ 400 മീറ്ററില്‍ കിരണ്‍ പാഹല്‍, അമ്പെയ്ത്തില്‍ ബജന്‍ കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരിയാനയില്‍ നിന്നാണ്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഉള്‍പ്പെടെ പുരുഷ ഹോക്കിയില്‍ കൂടുതല്‍പ്പേരും പഞ്ചാബില്‍ നിന്നാണ്. 19 പേരാണ് അവിടെ നിന്നും ഒളിമ്പിക്‌സില്‍ മത്സരിക്കുന്നത്.
ഷൂട്ടിങ്ങില്‍ സ്വിഫ്റ്റ കൗര്‍ സംറയും പഞ്ചാബുകാരിയാണ്. ആകെ 70 പുരുഷ കായികതാരങ്ങളും 47 വനിതകളും മത്സരിക്കുന്നു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഈ വർഷത്തെ ഒളിംപിക്സ് പ്രാതിനിധ്യം
ആന്ധ്രപ്രദേശ് 4, അസം 1, ബിഹാര്‍ 1, ചണ്ഡീഗഢ് 2 , ഡല്‍ഹി 4, ഗോവ 1, ഗുജറാത്ത് 2, ഹരിയാന 24, ഝാര്‍ഖണ്ഡ് 1, ഝാര്‍ഖണ്ഡ് 1, കര്‍ണാടക 7 , കേരളം 6 , മധ്യപ്രദേശ് 2, മഹാരാഷ്ട്ര 5, മണിപ്പുര്‍ 2, ഒഡീഷ 2, പഞ്ചാബ് 19,രാജസ്ഥാന്‍ 2, തമിഴ്നാട് 13 , തെലങ്കാന 4, ഉത്തരാഖണ്ഡ് 4, ഉത്തര്‍പ്രദേശ് 7, പശ്ചിമബംഗാള്‍ 3.