ദാംബുള്ള : വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെതിരെ അനായാസ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇന്ദു ബർമ്മ ഗൗതമ ബുദ്ധ പ്രതിമ ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക് കൈമാറി.
സ്നേഹത്തിന്റെ അടയാളം എന്ന അർത്ഥത്തിൽ ടോക്കൺ ഓഫ് ലൗ എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്.മത്സരത്തിൽ 82 റൺസിനാണ് ഇന്ത്യ നേപ്പാളിനെ തകർത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് അടിച്ചെടുത്തു.
ഹർമ്മൻപ്രീത് കൗറിന് പകരം സ്മൃതി മന്ദാനയാണ് നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. സ്വയം മന്ദാന ബാറ്റിംഗ് ഓഡഡറിൽ താഴേയ്ക്ക് ഇറങ്ങി മറ്റുള്ളവർക്ക് അവസരം നൽകി.