24x7news.org

തി​രു​വ​ന​ന്ത​പു​രം: സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റിപ്പോ​ർ​ട്ട് 5 വർഷത്തിന് ശേഷം ഇ​ന്ന്​ പുറത്തുവിടും. വൈ​കീ​ട്ട്‌ 3.30ന്‌ ​സാം​സ്‌​കാ​രി​ക വ​കു​പ്പാ​ണ്‌ റി​പ്പോ​ർ​ട്ട്‌ പുറ​ത്തു​വി​ടു​ക

റി​പ്പോ​ർ​ട്ടി​ലു​ള്ള വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു ക​ട​ക്കാ​ത്ത, ആ​ർ.​ടി.​ഐ നി​യ​മ​പ്ര​കാ​രം വി​ല​ക്കി​യ വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ്‌ 233 പേ​ജു​ക​ളു​ള്ള 1 റി​പ്പോ​ർ​ട്ട്‌ പു​റ​ത്തു​വി​ടു​ക.

ഏതൊക്കെ ഭാഗങ്ങൾ നൽകുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകർക്ക് നോട്ടിസ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം നിർദേശിച്ചിരുന്നു.

അ​ബ്‌​ദു​ൽ ഹ​ക്കീ​മി​ന്റെ ഉ​ത്ത​ര​വി​നെന​ട​പ​ടി. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ്‌ സി​നി​മ മേ​ഖ​ല​യി​ലെ അ​സ​മ​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്‌ പ​ഠ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ജ​സ്‌​റ്റി​സ്‌ ഹേ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്‌

Leave a Reply

Your email address will not be published. Required fields are marked *