24x7news.org

നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രിം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. നീറ്റ് യുജി ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാകും.

ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്.

നാല് ലക്ഷം പേർക്ക് സുപ്രീം കോടതി തീരുമാനം പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് സുപ്രീം കോടതി ഇടപെടൽ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്.

പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *