ഗംഗാവലിപ്പുഴയില്‍ അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. ബോട്ടുകള്‍ കരയിലേക്ക് കയറ്റി. നാവികസേനാ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാനാകാത്ത അവസ്ഥ.
മഴ അകന്നെങ്കിലും ഗംഗാവലിപ്പുഴയില്‍ അതിശക്തമായ അടിയൊഴുക്ക്.ദൗത്യത്തിന്‍റെ പൂര്‍ണവിവരങ്ങള്‍ വൈകിട്ട് ആറുമണിക്ക് പങ്കുവയ്ക്കാമെന്ന് കാര്‍വാര്‍ എംഎല്‍എ പറഞ്ഞു.
ലോറി കരയ്ക്ക് കയറ്റുന്നതിനുള്ള പദ്ധതി രൂപരേഖ വിശദീകരിച്ചേക്കുമെന്ന് സൂചന. ഡ്രോണ്‍ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടെ ചിത്രം പകര്‍ത്താന്‍ നീക്കം തുടരുകയാണ്.
ഗംഗാവലിപ്പുഴയിലേത് അര്‍ജുന്‍റെ ലോറിയെന്ന് സ്ഥിരീകരിച്ച് ദൗത്യസംഘം. മുങ്ങല്‍ വിദഗ്ധര്‍ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും കാബിന്‍ പരിശോധിക്കാനായില്ല. ശക്തമായ അടിയൊഴുക്കും കലങ്ങിമറിഞ്ഞ വെള്ളവുമാണ് വെല്ലുവിളി. ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും പുഴയില്‍ ലോഹസാന്നിധ്യം സ്ഥിരീകരിച്ചു.
അര്‍ജുന്‍ ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് ഉടമ മനാഫ്. 12 കിലോമീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയതെന്നും ലോറി ഉടമ പറഞ്ഞു.ഷിരൂരിൽ കാണാതായ അർജുന്‍റെ കുടുംബം സൈബർ അതിക്രമത്തിനെതിരെ പൊലീസിൽ പരാതി നൽകി.
സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം അർജുന്‍റെ അമ്മയുടെ വാർത്താസമ്മേളനത്തിലെ വാക്കുകൾ വ്യാഖ്യാനിച്ച് രണ്ട് യുട്യൂബ് ചാനലുകൾ സൈബർ അതിക്രമം നടത്തിയതായാണ് പരാതി.
ഇതിനെതിരെ കോഴിക്കോട് സൈബർ സെല്ലിലാണ് പരാതി നൽകിയത്. അർജുന്‍റെ അമ്മ ഷീലയുടെ സഹോദരി ഹേമയുടെ ശബ്ദം വ്യാജമായി എഡിറ്റ് ചെയ്തതായും പരാതിയുണ്ട്. പരാതിയിൽ സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്