ന്യൂഡൽഹി: മൊബൈൽ ഫോൺ വോയിസ് ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകൾ മറ്റ് സേവന ദാതാക്കൾക്ക് വാടകയ്ക്ക് നൽകിയതിലൂടെ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കഴിഞ്ഞ വർഷം സ്വന്തമാക്കിയത് ആയിരംകോടിയിലധികം രൂപ.
2023-24 സാമ്പത്തികവർഷത്തിൽ മാത്രം ഇത്തരത്തിൽ വാടകയ്ക്ക് നൽകിയതിലൂടെ 1055.80 കോടി രൂപ സ്വന്തമാക്കി. രാജ്യത്തിലുടനീളം 12,502 ടവറുകളാണ് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികൾക്ക് വാടകയ്ക്കു നൽകിയിട്ടുള്ളത്.
ഇതിൽ കൂടുതലും റിലയൻസിന്റെ ജിയോ ഇൻഫോകോമിനാണ്സിഫി-86, സംസ്ഥാന പോലീസ്-ഒന്ന്, ഫിഷറീസ്-ആറ്, എംടിഎൻഎൽ-13, വിവാനെറ്റ്-അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവ. കേന്ദ്ര ടെലികോം സഹമന്ത്രി പിസി ശേഖർ ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
2010-11 സാമ്പത്തികവർഷം ടവർ വാടകയായി 30.73 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
2013-14 സാമ്പത്തികവർഷമിത് 171.22 കോടിയായി. 2017-18 സാമ്പത്തികവർഷം മുതലാണ് ടവർ വാടകയിൽ കമ്പനിക്ക് വലിയ വരുമാനവർധന പ്രകടമായത്
2016-17ലെ 488.26 കോടിയിൽനിന്ന് 784.87 കോടിയായി വരുമാനം കുതിച്ചു. ഒറ്റവർഷംകൊണ്ട് 300 കോടിക്കടുത്താണ് വർധന. തൊട്ടടുത്ത വർഷമിത് 997.82 കോടിയായും 2019-20ൽ 1007.86 കോടിയായും കൂടി.