വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ ജൂതവിരുദ്ധ എന്ന് ആക്ഷേപിച്ച എതിർസ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ നടപടി വിവാദത്തിൽ. കമലയുടെ ഭർത്താവ് ജൂതനാണെന്നിരിക്കെ, ട്രംപിന്റെ വസ്തുതാവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
നിലവിൽ അമേരിക്കൻ വൈസ് പ്രസിഡന്റായ ഇന്ത്യൻ വംശജ കമലാ ഹാരിസ് ഇന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സതേൺ ഫ്ളോറിഡയിലെ ഒരു മതകൺവൻഷനിൽ സംസാരിക്കുമ്പോഴാണ് ട്രംപ് കമലയ്ക്കെതിരെ പരാമർശം നടത്തിയത്.
ബുധനാഴ്ച യുഎസ് കോൺഗ്രസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം കമല ഹാരിസ് ബഹിഷ്കരിച്ചതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു ട്രംപ്.
കാത്തലിക് വിശ്വാസികളായതിന്റെ പേരിൽ ഫെഡറൽ ജഡ്ജിമാരെ ഒഴിവാക്കുകയും സുപ്രീംകോടതിയിൽ തീവ്രമാർക്സിസ്റ്റ് നിലപാടുള്ളവരെ നിയമിക്കുകയും ചെയ്ത.
വൈസ് പ്രസിഡന്റ് ആണ് കമല. അവർ വിജയിച്ചാൽ ഗർഭഛിദ്രത്തിന് നിയമം കൊണ്ടുവരും.ഗർഭപാത്രത്തിൽ നിന്ന് എട്ടാം മാസമോ ഒമ്പതാം മാസമോ ജനനത്തിന് തൊട്ടുമുമ്പോ ശിശുക്കളെ വലിച്ചുപറിച്ചെടുക്കാൻ നിയമമുണ്ടാക്കും – ജനനശേഷവും കുഞ്ഞുങ്ങളെ കൊല്ലാം’- ട്രംപ് പറഞ്ഞു.ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസിന് സ്ഥാനാർഥിയാകാനുള്ള വഴിതെളിഞ്ഞത്.
കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയും കമലയ്ക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.