കോഴിക്കോട് -ബെംഗളൂരു നവ കേരള ബസ് വീണ്ടും സർവീസ് നിർത്തി. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്.
എന്നാല്‍, പിന്നീട് കയറാൻ ആളില്ലാത്തതിനാല്‍ നേരത്തെ ബസിന്‍റെ സര്‍വീസ് മുടങ്ങിയിരുന്നു.ബംഗളൂരുവിലേക്ക് പോകുന്ന ചില യാത്രികർ നവകേരള ബസിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു.
അപ്പോഴാണ് സർവ്വീസ് നടത്തുന്നില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. ഉദ്ഘാടന ശേഷമുള്ള കുറച്ചു ദിവസങ്ങളിൽ നിരവധി പേരായിരുന്നു കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കും, തിരിച്ചും യാത്ര ചെയ്തിരുന്നത്. എന്നാൽ പിന്നീട് യാത്രികരുടെ എണ്ണം കുറയുകയായിരുന്നു. ഭീമമായ ടിക്കറ്റ് നിരക്കാണ് യാത്രികർ ബസ് ഉപേക്ഷിക്കാൻ കാരണം ആയത്