ന്യൂഡല്‍ഹി: കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളി വിദ്യാർത്ഥി നെവിൻ ഡാൽവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു.
സഹ വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ് നെവിൻ ഡാൽവിനെ തിരിച്ചറിഞ്ഞത്ജെഎൻയു വിദ്യാർത്ഥിയായ എറണാകുളം സ്വദേശി നെവിൻ പാർട്ട് ടൈമായാണ് സെന്ററിൽ സിവിൽ സർവീസ് പരീക്ഷ പഠനം നടത്തിയിരുന്നത്.
നെവിൻ ഡാൽവിന് പുറമെ തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരും അപകടത്തിൽ മരിച്ചു.
സംഭവത്തില്‍ കോച്ചിംഗ് സെന്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
കോച്ചിംഗ് സെന്റർ ഉടമ അഭിഷേക് ഗുപ്ത, കോർഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.