2029ഓടെകിംഗ് സൽമാൻ സ്റ്റേഡിയം സൗദി അറേബ്യ നിർമ്മിക്കും
ഈ സ്റ്റേഡിയത്തിന് 660,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ളതാണ്
റിയാദ്: 2029ഓടെ 92,000 പേർക്ക് ഇരിക്കാവുന്ന കിംഗ് സൽമാൻ സ്റ്റേഡിയം സൗദി അറേബ്യ നിർമ്മിക്കും. സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതികൾ സൗദി അധികൃതർ അനാവരണം ചെയ്തു. ഈ സ്റ്റേഡിയം 660,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ളതാണ്. റിയാദ് സിറ്റിക്ക് വേണ്ടി റോയൽ കമ്മീഷനും കായിക മന്ത്രാലയവും കിംങ് സൽമാൻ സ്റ്റേഡിയത്തിൻ്റെയും കായിക സൗകര്യങ്ങളുടെയും ഡിസൈനുകളും ഭാവി പദ്ധതികളും പുറത്തിറക്കി.