മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു.
മാലിദ്വീപിന്റെ 59-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിന്റെ കടബാധ്യതകൾ വീട്ടുന്നതിന് ചൈനയും ഇന്ത്യയുമാണ് സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ സഹായിച്ച ഇന്ത്യയ്ക്കും ചൈനയ്ക്കും രാജ്യത്തിലെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ ഞാന്‍ നന്ദി പറയുന്നു,’’ മുയിസു പറഞ്ഞു.
മാലിയ്ക്ക് ഇന്ത്യ നിൽകിയ ഹെലികോപ്ടറുകളും ഡ്രോണിയര്‍ വിമാനങ്ങളും പ്രവർത്തിപ്പിച്ചിരുന്ന 80 ഇന്ത്യന്‍ സൈനികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുയിസു രംഗത്തെത്തിയിരുന്നു.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളൽ വീഴ്ത്തിയിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയധാരണ പ്രകാരം ഘട്ടം ഘട്ടമായി ഇന്ത്യൻ സൈനികര്‍ മാലി ദ്വീപില്‍ നിന്ന് മടങ്ങി. ശേഷം ഇന്ത്യയോട് അയഞ്ഞ മുയിസു കഴിഞ്ഞ മാസം നടന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു.