തിങ്കളാഴ്ച രാത്രി 10 മണി യോടെ പെരിയാറിൽ ജലവിതാനം സമുദ്ര നിരപ്പിൽ നിന്ന് ഒരു മീറ്റർ ആയിരുന്നു വെങ്കിൽ ഇന്ന് രാവിലെ ജലവിതാനം 3.5 മീറ്ററായി ഉയർന്നു.

ജലനിരപ്പ് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൻ്റെ മേൽക്കൂര വരെ യെത്തി.

2019 ന് ശേഷമാണ് ഇത്രയും ജലനിരപ്പ് ഉയരുന്നത്.

പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ
പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി.

ഭൂതത്താൻ കെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും മുൻകരുതലായി തുറന്ന് വച്ചിരിക്കുകയാണ്.

പുഴയിലെ ചെളിയുടെ തോത് 100 എൻ.ടി.യു പിന്നിട്ടു.

ടർബിഡിറ്റി ഉയർന്നാൽ ആലുവ ജല ശുദ്ധീകരണ ശലയിൽ നിന്നുള്ള പമ്പിങ്ങ് കുറക്കുമെന്ന് അധികൃതർ അറിയിച്ചു.

തുറവുങ്കര കോസ്റ്റ് ഗാർഡ് പരിസരം.

തോട്ടിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു.

ഏകദേശം ഒന്നര അടിയോളം വെള്ളം കൂടി ഉയർന്നാൽ വെള്ളം റോഡിലേക്ക് കയറും. കൂടാതെ നേരത്തെ ഇടിഞ്ഞുപോയ റോഡിൻ്റെ വശം ഇനിയും ഇടിഞ്ഞു പോകാനും സാധ്യതയുണ്ട്.

നിലവിൽ പുളിയാമ്പിള്ളി തോടുവഴിയുള്ള തുറവുങ്കര പിരാരൂർ റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ശക്തമായ മഴയിൽ കാലടി പുതിയ പാലം നിർമ്മിക്കുന്ന സ്ഥലത്ത് ഉപകരണങ്ങൾ വെള്ളത്തിലായി. ഉപകരണങ്ങൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്

നിരീശ്വരം തോട് കരകവിഞ്ഞതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *