തിരുവനന്തപുരം: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളംകയറിയും ഉണ്ടായ തടസ്സം നീക്കി റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ചക്ക് 12.20- ഓടെയാണ് പാളത്തിലെ മണ്ണ് നീക്കി ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്. മാന്നനൂരിൽ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

ഷൊർണൂരിൽ യാത്ര റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്സിലെയും യാത്രക്കാർക്ക് തുടർന്ന് വന്ന വണ്ടികളിൽ യാത്രാ സൗകര്യമൊരുക്കി. മറ്റ് വണ്ടികളെല്ലാം സമയക്രമം പാലിച്ചുതന്നെ യാത്ര നടത്തുന്നുണ്ടെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. നാല് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും നേരത്തേ റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *