എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല,

ന്യൂഡൽഹി∙ ഉരുൾ‌പൊട്ടൽ സംബന്ധിച്ചു കേരള സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ടു തവണയാണു കേരളത്തിനു മുന്നറിയിപ്പ് നൽകിയത്. ഈ മാസം 23നും മുന്നറിയിപ്പ് നൽകി. ജൂലൈ 23ന് 9 എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണു ദുരന്തവ്യാപ്തിക്ക് കാരണം. ഉരുൾപൊട്ടൽ മേഖലയിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? കേരള സർക്കാർ എന്തു ചെയ്തു എന്നും അമിത് ഷാ രാജ്യസഭയിൽ ചോദിച്ചു.

ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകും. രാഷ്ട്രീയഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നു കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *