മേപ്പാടി∙ രക്ഷാപ്രവർത്തകർക്കായി ‘കൈ’ നീട്ടുകയാണ് മുണ്ടക്കൈ. ഇവിടുത്തെ വീടുകൾക്കിടയിൽ ഇനിയും മനുഷ്യരുണ്ട്. രക്ഷാകരം കാത്ത് കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്നു രാവിലെ മുണ്ടക്കൈയിലെത്തിയത്. എന്നാൽ ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിക്കാൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധന സാധ്യമല്ല. ഡോഗ് സ്വക്ഡോനിനെ അടക്കം പ്രയോജനപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ തിരയുകയാണ് സംഘം ചെയ്യുന്നത്. താൽക്കാലിക പാലം നിർമിച്ച ശേഷം രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും

Leave a Reply

Your email address will not be published. Required fields are marked *