‘വയനാട്ടിലേതു വലിയ ദുരന്തം.
കൽപറ്റ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാംപുകളിലുള്ളവരെയും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ഇന്നു നിശ്ചയിച്ചിരുന്ന യാത്രയ്ക്കു പ്രതികൂല കാലാവസ്ഥയെ തുടർന്ന് അനുമതി കിട്ടിയിരുന്നില്ല.
വയനാട്ടിലേതു വലിയ ദുരന്തമാണെന്നു രാഹുൽ ലോക്സഭയിൽ പറഞ്ഞു. സൈന്യം വലിയ ജോലിയാണ് അവിടെ ചെയ്യുന്നത്. സർക്കാർ ജനങ്ങളെ സഹായിക്കണം. ഇത് രണ്ടാമത്തെ തവണയാണു വയനാട്ടിൽ ദുരന്തമുണ്ടാകുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ പഠിച്ചു സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.