പാരിസ്: പാരിസ് ഒളിംപിക്സ് പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ. ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണ് സെന്നിന്റെ വിജയം.
നേരിട്ടുള്ള ഗെയിമുകൾക്കാണ് ലക്ഷ്യ സെൻ മത്സരം സ്വന്തമാക്കിയത്. സ്കോർ 21-18, 21-12.ഏകപക്ഷീയ ഗെയിമുകൾക്ക് വിജയിച്ചെങ്കിലും ലക്ഷ്യ സെന്നിന് ഇന്തോനേഷ്യൻ താരം ശക്തമായ വെല്ലുവിളി ഉയർത്തി. ആദ്യ ഗെയിമിലും ഇരുതാരങ്ങളും തമ്മിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം.
മത്സരത്തിന്റെ തുടക്കത്തിൽ ക്രിസ്റ്റിയായിരുന്നു മുന്നേറ്റം നടത്തിയത്. ഒരു ഘട്ടത്തിൽ താരം 0-4ന് ഇന്ത്യൻ താരത്തിനെ പിന്നിലാക്കി. തൊട്ടുപിന്നാലെ പൊരുതിക്കയറിയ ലക്ഷ്യ ഇന്തോനേഷ്യൻ താരത്തിന് ഒപ്പമെത്തുകയായിരുന്നു.
ഒടുവിൽ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ സെൻ ആദ്യ ഗെയിം സ്വന്തമാക്കി.രണ്ടാം ഗെയിമിൽ ഇന്തോനേഷ്യൻ താരത്തെ വ്യക്തമായി പിന്നിലാക്കാൻ ലക്ഷ്യ സെന്നിന് കഴിഞ്ഞു.
വ്യക്തമായ ലീഡോടെ രണ്ടാം ഗെയിം നേടിയ ഇന്ത്യൻ താരം പ്രീക്വാർട്ടറിന് യോഗ്യത നേടിഎസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10.