Month: July 2024

ചെളിയിൽ പുതഞ്ഞ് കിടക്കുന്നത് എൻ്റെ കൂട്ടുകാരനാണ്,

മുണ്ടക്കൈയിലെ പല വീടുകളും കാണാനില്ല’ കല്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മേപ്പാടി മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ അറുപതോളം പേര്‍ അഭയം തേടിയതായി റിസോര്‍ട്ട് ജീവനക്കാരന്‍. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടിലാണ് ഇത്രയും പേരുള്ളത്. നിലവില്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും റിസോര്‍ട്ട്…

മഴക്കെടുതി; കോഴിക്കോട്‌ ചാത്തമം​ഗലത്ത് ഇരുപതോളം കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

കോഴിക്കോട്‌ മുക്കം ഫയർ ആൻഡ് റെസ്ക്യൂ ചാത്തമംഗലം പൂളിക്കുഴി എന്ന സ്ഥലത്ത് ഇരുപതോളം കുടുംബങ്ങളെ വീട്ടിൽ നിന്നും ഒഴിപ്പിച്ചു സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിച്ചു.

പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

തിങ്കളാഴ്ച രാത്രി 10 മണി യോടെ പെരിയാറിൽ ജലവിതാനം സമുദ്ര നിരപ്പിൽ നിന്ന് ഒരു മീറ്റർ ആയിരുന്നു വെങ്കിൽ ഇന്ന് രാവിലെ ജലവിതാനം 3.5 മീറ്ററായി ഉയർന്നു. ജലനിരപ്പ് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൻ്റെ മേൽക്കൂര വരെ യെത്തി. 2019 ന് ശേഷമാണ്…

അവനവന്റെ കാലത്തെ അതിജീവിക്കാന്‍ വേണ്ടിയാണ് ആശാനും ബഷീറും എം.ടി.യും എഴുതിയത്- കല്‍പറ്റ നാരായണന്‍.

മുംബൈ: നവിമുംബൈയിലെ നെരുളിലെ ന്യൂബോംബെ കേരളീയ സമാജത്തില്‍ ഞായറാഴ്ച നടന്ന ആശാന്‍, ബഷീര്‍, എം.ടി. എന്നിവരുടെ സാഹിത്യത്തെ മുന്‍നിര്‍ത്തി ‘കാലത്തെ കീഴടക്കുന്ന കല’ എന്ന വിഷയത്തിലൂടെ കല്‍പറ്റ നാരായണന്‍ നടത്തിയ സഞ്ചാരം അവരുടെ സര്‍ഗസൃഷ്ടികളെ വീണ്ടെടുക്കുന്നതായി മാറി. ഒരാള്‍ എന്തിനെഴുതുന്നുവെന്ന് ചോദിച്ചാല്‍…

വയനാടിനെ നടുക്കി ഉരുൾപൊട്ടൽ; 36 മൃതദേഹങ്ങള്‍ കണ്ടെത്തി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ വന്‍ ദുരന്തം. കുട്ടികളടക്കം 36 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. നിലമ്പൂര്‍ പോത്ത്കല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് ചാലിയാറിലൂടെ ഒഴുകിയെത്തി. വയനാട് ഉരുൾപൊട്ടൽ…

24x7news

മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു

മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു. മലപ്പുറം പെരുമണ്ണ സ്വദേശി ചെട്ടിയാംകിണർ നാകുന്നത്ത് മുഖ്താർ എന്ന മുത്തുമോൻ(36) ഖത്തറിൽ നിര്യാതനായി. പാങ്ങാട്ട് ലത്തീഫ് ഹാജിയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബർവ വില്ലേജിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബുതയ്ക്ക് മെഡല്‍ നഷ്ടം

പാരീസ്: പാരീസ് ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് തലനാരിഴയ്ക്ക് മെഡല്‍ നഷ്ടം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന അര്‍ജുന്‍ ബബുതയ്ക്ക് ഒടുവില്‍ നിരാശ. 208.4 പോയന്റുമായി അര്‍ജുന്‍ നാലാം സ്ഥാനത്തായി. സ്‌റ്റേജ് രണ്ടിലെ…

24x7news.org

ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട്,

കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട്. ഡാമിലെ ജലനിരപ്പ് 773.50 മീറ്റര്‍ ആയി ഉയര്‍ന്നു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഇന്ന് വൈകുന്നേരം ആറ്മണിയ്ക്ക് മുന്‍പ് റൂള്‍ ലെവലായ…

24x7news

മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ

സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ അതാത് സമയം…

വീണ്ടും വെങ്കല മെ‍ഡൽ പ്രതീക്ഷ, മിക്സഡ് ടീം ഇനത്തിൽ മനു ഭാകറും സരബ്ജോത് സിങ്ങും ഇറങ്ങും…

പാരിസ്∙ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും വെങ്കല മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിന് യോഗ്യത നേടി മനു ഭാകറും സരബ്ജോത് സിങ്ങും. യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.…