24x7news.org

സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയ് 20 ലക്ഷം രൂപ നൽകിയതായി റിപ്പോർട്ട്. സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് നടത്തിയ കേസില്‍ വഴിത്തിരിവ്.

നടനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്ണോയി ആവശ്യപ്പെട്ടുവെന്നും ആറ് പ്രതികള്‍ക്ക് 20 ലക്ഷം രൂപ കൊടുക്കുകയും ചെയ്തുവെന്ന് മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു

ജയിലിലായ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട്(എന്‍ബിഡബ്ലിയു) പുറപ്പെടുവിച്ചതിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന രോഹിത്ഗോദേരയിക്ക് എതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്ഷൂട്ടര്‍ മാരായ വിക്കി ഗുപ്തയോടും സാഗര്‍ പാലിനോടുമാണ് അന്‍മോല്‍ ബിഷ്ണോയ് സംസാരിച്ചത്.

ഭയപ്പെടേണ്ട, ഈ ദൗത്യം സമൂഹത്തില്‍ മാറ്റം കൊണ്ടുവരുമെന്നും അന്‍മോല്‍ ബിഷ്‌ണോയി പറഞ്ഞതായി കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍ ഖാനെ ഭയപ്പെടുത്തുന്ന തരത്തില്‍ വെടിയുതിര്‍ക്കാന്‍ ഷൂട്ടര്‍മാരോട് ആവശ്യപ്പെട്ടു.ഏപ്രില്‍ 14നാണ് സല്‍മാൻ ഖാന് എതിരെ ആക്രമണമുണ്ടായത്.

ആറ് പേര്‍ അന്നത്തെ സംഭവത്തില്‍ അറസ്റ്റിലാകുകയും ചെയ്‍തിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്ന് ബോധ്യമായിരുന്നു. താരത്തെ നിരീക്ഷിക്കാൻ ബിഷ്ണോയി അധോലോക സംഘത്തിലെഎഴുപതോളം പേരെ എത്തിച്ചുവെന്നുംറിപ്പോര്‍ട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *