കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീലുമായി ഹര്‍ജിക്കാര്‍. ചാന്‍സലറുടെ നാമനിര്‍ദ്ദേശം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, ഹരിശങ്കര്‍ വി. മേനോന്‍എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും
ഹര്‍ജിക്കാരെക്കാള്‍ യോഗ്യത കുറഞ്ഞവരാണ് ചാന്‍സലറുടെ രണ്ടാം പട്ടികയിലും ഇടം നേടിയത് എന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഹൈക്കോടതിസ്‌റ്റേ നല്‍കിയാല്‍ ചാന്‍സലറുടെ നോമിനികള്‍ക്ക് വോട്ട് ചെയ്യാനാവില്ല.
എന്നാല്‍ ചാന്‍ലസറുടെ നോമിനികളായ നാല് വിദ്യാര്‍ത്ഥികളുടെ വോട്ട് എണ്ണുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിലക്കുണ്ട്