ന്യൂഡൽഹി: ജോലിയിലും, വിദ്യാഭ്യാസത്തിലും എസ്.സി./എസ്.ടിക്കാരിലെ അതി പിന്നാക്കകാർക്കായി ഉപസംവരണം നൽകുന്നത് ശരിവച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്ഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി.
ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം ത്രിവേദി ഭിന്ന വിധി എഴുതിഉപസംവരണം ശരിവച്ച ഭരണഘടനാ ബെഞ്ച് എന്നാൽ സംവരണത്തിനായി മാറ്റി വച്ചിട്ടുള്ള മുഴുവൻ സീറ്റുകളും അതി പിന്നാക്കകാർക്കായി നീക്കി വയ്ക്കരുതെന്ന് നിർദേശിച്ചു.
അതി പിന്നാക്കകാർക്കായി ഉപസംവരണം ഏർപെടുത്തുന്നത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.