ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ അകപ്പെട്ട് രണ്ടുമരണം. ഡൽഹിയിലെ ഗാസിപൂരിലാണ് സംഭവം. 22 കാരിയായ സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്.
നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ മന്ത്രി അതിഷി അവധി പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം ഡൽഹിയിൽ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാർഥികൾ മരിച്ചിരുന്നു.