പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ ആറാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്.
യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്‌നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്
“പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.
ബാഡ്മിന്റണില്‍ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും. പി.വി സിന്ധു, ലക്ഷ്യ സെന്‍, പുരുഷ ഡബിള്‍സ് ജോഡി സാത്വിക്‌സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യം എന്നിവര്‍ മത്സരത്തിനിറങ്ങും