ജാവലിന്‍ യോഗ്യതാ മത്സരം ആറിന്.
ഒളിമ്പിക്‌സ് മത്സരങ്ങള്‍ ട്രാക്കിലേക്ക്… ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അത്ലറ്റിക്‌സ് മത്സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങുമ്പോള്‍ ഇന്ത്യയും പ്രതീക്ഷയിലാണ്. ടോക്യോയിലെ സുവര്‍ണനേട്ടത്തോടെ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സില്‍ മെഡല്‍ സമ്മാനിച്ച ജാവലിന്‍ താരം നീരജ് ചോപ്ര ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് ഇക്കുറിയും മുന്‍നിരയിലുണ്ട്. 29 അംഗ ഇന്ത്യന്‍ അത്ലറ്റിക്‌സ് ടീം 16 മെഡല്‍ ഇനങ്ങളില്‍ മത്സരിക്കും. ഇക്കൂട്ടത്തില്‍ അഞ്ചു മലയാളികളുണ്ട്. റിലേ ടീമില്‍ നാലുപേരും ട്രിപ്പിള്‍ ജമ്പില്‍ അബ്ദുള്ള അബൂബക്കറും.
ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണംനേടിയ നീരജ് ചോപ്ര അതിനുശേഷം ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സ്വര്‍ണവും നേടി ലോകത്തെ മുന്‍നിര അത്ലറ്റുകളിലൊരാളായി സ്ഥാനം ഉറപ്പിച്ചു. ടോക്യോ ഒളിമ്പിക്‌സിനുഷശേഷം പലതവണ ആ ദൂരം മറികടന്നെങ്കിലും സ്വപ്നദൂരമായ 90 മീറ്ററില്‍ എത്താനായില്ല. 89.94 മീറ്ററാണ് മികച്ച പ്രകടനം. ഇതേയിനത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍കുമാര്‍ ജെനയും മത്സരിക്കുന്നു. ഓഗസ്റ്റ് ആറിനാണ് ജാവലിന്‍ യോഗ്യതാ മത്സരം. ഫൈനല്‍ എട്ടിന്.