തിരുവനന്തപുരം/ഡൽഹി∙ ഇന്ത്യയെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എം പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തുനൽകി. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എംപിമാർക്കും കൂടുതല്‍ സഹായങ്ങൾ ചെയ്യാൻ സാധിക്കും. എംപി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം 1 കോടി രൂപയുടെ വരെ സഹായങ്ങൾ ദുരിതബാധിത മേഖലയ്ക്ക് നൽകാം. ഇത് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. ദുരന്തബാധിത പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു