ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ കാണാതായ പ്രിയപ്പെട്ടവരെ തേടി അലയുന്നവരുടെ കാഴ്ചയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും കാണുന്നത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിരവധി പേരുടെ ദുരന്ത കാഴ്ചകൾ ഓരോ മനുഷ്യരുടെയും മനസിനെ ഉലയ്ക്കുന്നു.
ഒരു കുടുംബത്തിലെ മൂന്ന പേരെയാണ്. ഇതോടെ ശ്രുതി അനാഥയായി. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത് അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് തിരിച്ചുകിട്ടിയത്ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നും പോലും ശ്രുതിക്ക് അറിയില്ല.