ചെന്നൈ: കൂറിയര്‍ സ്ഥാപനത്തില്‍നിന്നെന്ന വ്യാജേന യുവതിയില്‍നിന്ന് 3.6 ലക്ഷം രൂപ തട്ടിയെടുത്തകേസില്‍ രണ്ടുമലയാളികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ നിതിന്‍ ജോസഫ് (31), എ. റമീസ് (31) എന്നിവരെയാണ് തമിഴ്നാട് സൈബര്‍ ക്രൈം പോലീസ് കേരളത്തില്‍നിന്ന് അറസ്റ്റുചെയ്തത്. ഇരുവരെയും ചെന്നൈയിലെത്തിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.
സ്ത്രീയുടെ വിലാസത്തിലെ കൂറിയര്‍ പാഴ്സലില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്നും ഉടന്‍ മുംബൈ പോലീസ് ബന്ധപ്പെടുമെന്നും ഫോണ്‍വിളിച്ച ആള് യുവതിയെ അറിയിച്ചു. വൈകാതെ മുംബൈ പോലീസില്‍നിന്നുള്ള സൈബര്‍ ക്രൈം ഉദ്യോഗസ്ഥന് എന്നവകാശപ്പെട്ട് മറ്റൊരാളും യുവതിയെ വിളിച്ചു. മയക്കുമരുന്നുകേസില്നിന്ന് ഒഴിവാക്കാനായി ഉടന്‍ പണംനല്കണമെന്നായിരുന്നു ആവശ്യം.