24x7news.org

പാരിസ്: പാരിസ് ഒളിംപിക്‌സോടെ കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് താരം ആന്‍ഡി മറെ. ഒളിംപിക്‌സ് പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ മറെ-ഡാന്‍ ഇവാന്‍സ് സഖ്യം അമേരിക്കയുടെ ടോമി പോള്‍, ടെയിലര്‍ ഫ്രിറ്റ്‌സ് സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് ഇതിഹാസ താരം കരിയറിന് വിരാമമിട്ടത്.

പാരിസിലേത് തന്റെ അവസാന മത്സരമാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച താരത്തിന്റെ വിരമിക്കല്‍ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.ടെന്നിസ് ഒരിക്കല്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല’ എന്നാണ് മറെ വിടപറയല്‍ പോസ്റ്റായി കുറിച്ചത്.

തമാശ കലര്‍ന്ന മുറെയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മാത്രവുമല്ല, തന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലെ ബയോയും മുറെ മാറ്റി എഴുതിയിരിക്കുകയാണ്. ‘ഞാന്‍ ടെന്നിസ് കളിക്കുകയാണ്’ എന്ന ബയോ ‘ഞാന്‍ ടെന്നിസ് കളിച്ചിരുന്നു’ എന്നാക്കിയാണ് മുറെ മാറ്റിയത്പാരിസ് ഒളിംപിക്സിന് ശേഷം ടെന്നിസ് കരിയർ മതിയാക്കുമെന്ന് മറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ​

ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ നിന്ന് നേരത്തെ വിരമിച്ച താരം പാരിസിൽ താൻ എത്തിയിരിക്കുന്നത് തന്റെ ജീവിതത്തിലെ അവസാന ടെന്നിസ് ടൂർണമെന്റിന് വേണ്ടിയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ​ഗ്രേറ്റ് ബ്രിട്ടനുവേണ്ടി മത്സരിക്കുന്നതാണ് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്ന ദിവസങ്ങൾ.

ഒരിക്കൽ കൂടെ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും 37കാരനായ മറെ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *