24x7news.org

കോഴിക്കോട്: വയനാട്ടിലെ ദുരന്തബാധിതർക്ക് സമ്മാന തുക നൽകി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി. മ​ല​യാ​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ കെ ​ടി പ്ര​വീ​ണാ​ണ് സമ്മാന തുക ദുരന്തബാധിതർക്ക് നൽകിയത്. കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ സമ്മാന തുകയായ 5,000 രൂപയ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​പി ര​വീ​ന്ദ്ര​ന് കൈ​മാ​റുകയായിരുന്നു.

ചെ​റി​യൊ​രു തു​ക പ്ര​വീ​ണ്‍ നേരത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍കി​യി​രു​ന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ലഭിച്ച സമ്മാന തുകയും നൽകിയത്.

പി എം താ​ജ് അ​നു​സ്മ​ര​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച ‘പി ​എം താ​ജി​ന്റെ നാ​ട​ക​ലോ​കം’​പ്ര​ബ​ന്ധ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം പ്ര​വീ​ണ്‍ നേ​ടി​യി​രു​ന്നു.അ​യ്യാ​യി​രം രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. പ്ര​വീ​ണ്‍ കൈ​മാ​റി​യ തു​ക​ എന്‍എസ്എ​സ് മു​ഖേ​ന ന​ല്‍കു​മെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ അറിയിച്ചു.

സര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ് എ​ന്‍എ​സ്എ​സ് യൂ​ണി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ സ്വ​രൂ​പി​ക്കു​ന്നു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

മ​ല​യാ​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ. ഡോ. ​പി സോ​മ​നാ​ഥ​ന് കീ​ഴി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി​യാ​യ കെ ടി ര​വി-​പ്ര​മീ​ള ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ് പ്ര​വീ​ണ്‍.

Leave a Reply

Your email address will not be published. Required fields are marked *