പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ ബോക്സിംഗ് മത്സരത്തിൽ ലിംഗ വിവേചന വിവാദം. പാരീസ് ഒളിമ്പികിസില്‍ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ അള്‍ജീരിയന്‍ വനിതാ ബോക്‌സര്‍ ഇമാനെ ഖെലിഫ് തന്റെ എതിരാളിയായ ഇറ്റലിയുടെ ഏഞ്ചല കാരിനിയെ മത്സരം തുടങ്ങി 46 സെക്കന്റുകള്‍ക്കുള്ളിലാണ് പരാജയപ്പെടുത്തിയിയത്.
റിങ്ങിന് നടുക്ക് കരഞ്ഞുകൊണ്ടിരുന്ന ഏഞ്ചല മത്സരത്തിൽ താൻ ലിംഗവിവേചനം നേരിട്ടതായി അറിയിക്കുകയും മത്സരം നിറുത്തിവെക്കാനും ആവശ്യപ്പെട്ടു.
ലിംഗ തുല്യത ഉറപ്പുവരുത്തിയല്ല നടത്തിയത് എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രതികരിച്ചിരുന്നു.മത്സരത്തിനുശേഷം ഏഞ്ചല കാരിനി കുഴഞ്ഞു വീഴുകയും റിങ്ങിന്റെ നടുവില്‍ ഇരുന്ന് കരയുകയും ചെയ്തു.
വിജയിയായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കയറിയ ഇമാനെയ്ക്ക് കൈകൊടുക്കാന്‍ അവര്‍ തയ്യാറായതുമില്ല. മൂന്ന് മിനിറ്റ് നേരം മാത്രമാണ് മത്സരം നീണ്ടത്.
എന്നാല്‍ അള്‍ജീരിയന്‍ ബോക്‌സര്‍ രണ്ട് ശക്തമായ പഞ്ച് നല്‍കിയതോടെ ഏഞ്ചല 46 സെക്കന്‍ഡിനുള്ളില്‍ മത്സരത്തില്‍ തോല്‍വി സമ്മതിച്ചു. മൂക്കില്‍ ശക്തമായ ഇടി കിട്ടിയതോടെ അവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാതെ വരികയും മൂക്കില്‍നിന്ന് രക്തം വരികയും ചെയ്തു.