തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടലിൽ അനുശോചനവും വേദനയും പങ്കിട്ട് നടൻ മോഹൻലാൽ. മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മൾ മറികടുക്കുമെന്നുമാണ് മോഹൻലാൽ

ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താൻ അഭിവാദ്യംചെയ്യുന്നുവെന്നും മോഹൻലാൽ പറഞ്ഞുവയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു

നമ്മൾ മുൻപും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *